¡Sorpréndeme!

ശ്രീനിവാസന് അങ്ങനെ തന്നെ വേണമെന്ന് സോഷ്യൽ മീഡിയ | Oneindia Malayalam

2018-01-24 2 Dailymotion

നടന്‍ ശ്രീനിവാസന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആണെന്ന വാര്‍ത്ത ഏവരേയും ഞെട്ടിച്ചിരുന്നു. ശ്രീനിവാസന് ഹൃദയാഘാതം ആണെന്ന് പോലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്തായാലും ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ കാര്യമായി ഭയക്കേണ്ട ഒന്നും തന്നെ ഇല്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത.ഇത് സംബന്ധിച്ച് മകന്‍ വിനീത് ശ്രീനിവാസന്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച അതൊന്നും അല്ല. ശ്രീനിവാസന്‍ മോഡേണ്‍ മെഡിസിന്‍ ചികിത്സ അംഗീകരിക്കുന്നുണോ ഇല്ലയോ എന്നതാണ്. ക്യാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനെതിരെ ആഞ്ഞടിച്ച ആളാണ് ശ്രീനിവാസന്‍. മരുന്നുകള്‍ എല്ലാം കടലില്‍ എറിയണം എന്ന് വരെ പറഞ്ഞ ആളാണ് അദ്ദേഹം. ഇക്കാര്യം ആണ് ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്.കൊച്ചിയില്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ വരുന്നതിനെതിരെ ഏറ്റവും രൂക്ഷമായി പ്രതികരിച്ച ആളാണ് ശ്രീനിവാസന്‍. ക്യാന്‍സര്‍ സെന്റര്‍ കൊണ്ട് ഒരു രോഗി പോലും രക്ഷപ്പെടില്ല എന്നായിരുന്നു അന്ന് ശ്രീനിവാസന്‍ പറഞ്ഞത്.
Sreenivasan hospitalised: Social Media discussions are like this